ഡാലസിലെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ 9 വരെ

08:44 pm 29/9/2016

– പി. പി. ചെറിയാന്‍
Newsimg1_21688314
ഡാലസ് : ഡാലസിലെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ 9 വരെ ഇര്‍വിങ്ങ് മക്കാര്‍തറിലുളള രാധാ ഗോവിന്ദ് ധാമ്മില്‍ വെച്ച് നടത്തപ്പെടും. ശ്രീരാമന്‍ രാവണനേയും ദുര്‍ഗാദേവി മഹിഷാസുരനേയും വധിച്ച് തിന്മയുടെ മേല്‍ നന്മയുടെ ജയം ഘോഷിക്കുന്ന സ്മരണ പുതുക്കുന്നതിനാണ് ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 1 മുതല്‍ 9 വരെ വൈകിട്ട് 7.30 മുതല്‍ 11 വരെ വിവിധ പൂജകള്‍, കീര്‍ത്തനങ്ങള്‍ തുടര്‍ന്ന് ഡാന്‍ഡിയ ഡാന്‍സ് എന്നീ പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉത്സവങ്ങളില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം ലഘുഭക്ഷണ ശാലകളും വിവിധ സ്‌റ്റോളുകളും ക്രമീകരിച്ചിട്ടുണ്ട്. നവരാത്ര ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 469 909 1008 ഫോണ്‍ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.