ഡാലസില്‍ അമ്മമലയാളം സാഹിത്യസമ്മേളനം ശനിയാഴ്ച.

08:49 am 22/10/2016
Newsimg1_30720420
ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന ദേശീയ മലയാള സാഹിത്യ സമ്മേളനം 22, ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കരോള്‍ട്ടന്‍ ക്രോസ്ബി റിക്രി്‌യേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും

പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി) മുഖ്യാതിഥിയായിരിക്കും. നടനും കഥാകൃത്തുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി
സെബാസ്റ്റ്യന്‍ പറഞ്ഞു.

അതിര്‍ത്തി കടന്ന അമ്മമലയാളം എന്ന വിഷയത്തെ ആസ്പദമാക്കി ലോക മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെയും വിവിധ രാജ്യങ്ങളിലെ മലയാളി എഴുത്തുകാരുടെ സംഭാവനകളെയും പരാമര്‍ശിച്ചുകൊണ്ട് ശ്രീ ജോസ് പനച്ചിപുറം മുഖ്യ പ്രഭാഷണം നടത്തും.

സെക്രട്ടറി സാം മത്തായി, മീഡിയ കോര്‍ഡിനേറ്റര്‍ രവികുമാര്‍ എടത്വ, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജു ചാമത്തില്‍, ട്രസ്റ്റി ബോര്‍ഡ് അംഗം ബിജു തോമസ് എന്നിവര്‍ സമ്മേളന പരിപാടികള്‍ക്കു നേതൃത്വമേകും.

സമ്മേളന സ്ഥലം: 1610 ഈസ്റ്റ് ക്രോസ്ബി റോഡ്, കരോള്‍ട്ടന്‍ 75006

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോയി സെബാസ്റ്റ്യന്‍ (214 274 5582), സാം മത്തായി (469 450 0718), രാജു ചാമത്തില്‍ (469 877 7266), ബിജു തോമസ് (972 342 0568).