ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം: മറിയാമ്മ പിള്ള മുഖ്യാതിഥി

08:20 am 17/9/2016

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_23377836
ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്‍റെ ആഭിമുഖ്യത്തില്‍ ഡാലസ്‌­ഫോര്‍ട്ട്­ വര്‍ത്ത് മെട്രോപ്ലെക്‌സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 17 നു ( ശനി) വിപുലമായ പരിപാടികളോടെ ഓണമാഘോഷിക്കും.കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയ ഓഡിറ്റോറിയത്തില്‍ ( 200 S. Heatrz Rd, Coppell, Texas ) രാവിലെ 11 മണിമുതലാണ് ആഘോഷപരിപാടികള്‍.
Newsimg2_21054203
ഫൊക്കാനായുടെ മുന്‍ പ്രസിഡണ്ട് മറിയാമ്മ പിള്ള മുഖ്യഅതിഥിയായി എത്തി ഓണസന്ദേശം നല്കും. ജാതിമതഭേദമെന്യേ ഡാലസിലെ പ്രവാസിസമൂഹത്തിനൊപ്പം കഴിഞ്ഞ നാല് പതിറ്റാണ്ടായി നടത്തിവരുന്നപാരമ്പര്യമാണ് കേരള അസോസിയേഷന്റെ ഓണാഘോഷം. പൂക്കളവും വാദ്യമേളവും ഓണസദ്യയും മറ്റു കലാപരിപാടികളും ഇത്തവണയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ അധ്യയന വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ഥികലെ ആദരിച്ചുള്ള എജ്യുകേഷന്‍ അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണി സെബാസ്റ്റ്യന്‍ : 972 375 2232
റോയ് കൊടുവത്ത് (സെക്രട്ടറി) 972­569­7165