ഡാലസില്‍ ചിത്രരചനാ മത്സരം ഒക്ടോബര്‍ 29ന്

– പി. പി. ചെറിയാന്‍
Newsimg1_70888278

ഡാലസ്: ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി വര്‍ഷംതോറും സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം ഈ വര്‍ഷം ഒക്ടോബര്‍ 29ന് ഗാര്‍ലന്റ് ബ്രോഡ് വേയിലുളള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ 9.30ന് മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളള വിദ്യാര്‍ത്ഥികള്‍ ഹാളില്‍ എത്തിചേരണം. മുന്‍ കൂട്ടിയുളള റജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഐസിഇസി സെക്രട്ടറി ഷിജു ഏബ്രഹാം, കെഎഡി സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ­ ഹരിദാസ് തങ്കപ്പന്‍ : 214 908 5686, അനശ്വര്‍ മാമ്പിളളി : 214 997 1385, സുധീര്‍ പി. : 972 325 1409.