ഡാലസില്‍ ജേക്കബ് പുന്നുസ് ഐപിഎസിനു സ്വീകരണം നല്‍കി

11:28 am 18/11/2016

Newsimg1_68643011
ഡാലസ്: കേരള പോലീസിനും ഇന്‍ഡ്യന്‍ ക്രമസമാധാന പാലന ശൈലിക്കും പുതിയ രൂപവും ഭാവവും നല്‍കി ഇന്‍ഡ്യന്‍ പോലീസിനു തന്നെ മാതൃകയായിത്തീര്‍ന്ന മുന്‍ കേരള ഡിജിപി ഡോ. ജേക്കബ് പുന്നൂസ് ഐപിഎസിനെ ഡാലസ് മലയാളി അസോസിയേഷന്‍ ആദരിച്ചു.

ഇര്‍വിംഗ് റെഡ്‌ലോബ്സ്റ്റര്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍, സെക്രട്ടറി സാം മത്തായി, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജു ചാമത്തില്‍, ട്രസ്റ്റി ബോര്‍ഡ് അംഗം ബിജു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്നര ദശാബ്ദക്കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കേരള പോലീസില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച ജേക്കബ് പുന്നൂസ് 2012 വിരമിച്ചു. സാമുഹ്യസാംസ്ക്കാരിക ആത്മീയ രംഗങ്ങളിലും സ്വന്തം വ്യക്തിത്വം പ്രകടിപ്പികൊണ്ട് കേരള ജനതയുടെ അംഗീകാരം നേടുവാന്‍ അദേഹത്തിനു കഴിഞ്ഞു. സെന്റ് മേരീസ് കാത്തലിക്് ദേവാലയത്തില്‍ നടക്കുന്ന ആത്മീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനാണ് അദേഹം ഡാലസില്‍ എത്തിയിരിക്കുന്നത്.