ഡാലസില്‍ നേഴ്‌സസ് ഡേ മെയ് 7 ശനിയാഴ്ച ഇന്ത്യന്‍ കള്‍ചറല്‍ ഹാളില്‍ –

10:43am 4/5/2016
അനശ്വരം മാമ്പിള്ളി
Newsimg1_39172101
ഡാലസ്: നഴ്‌സസ് ദിനം പ്രമാണിച്ച് ഇന്ത്യ കള്‍ചറല്‍ സെന്ററും, കേരള അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി നേഴ്‌സുമാരെ ആദരിക്കുന്നു.

മെയ് 7 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇന്ത്യന്‍ കള്‍ചറല്‍ ഹാളില്‍ വെച്ചായിരിക്കുംപരിപാടികല്‍. മുഖ്യാതിഥിയായി ഗാര്‍ലന്‍ഡ് മേയര്‍ ഡഗ്ലസ് ആദസ് പങ്കെടുക്കും. നേഴ്‌സിംഗ് പ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ പ്രസംഗിക്കും. കലാപരിപാടികളുമുണ്ടായിരിക്കും. കൂടാതെ, ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

പരിപാടിയിലേയ്ക്ക് എല്ലാവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി കെഎഡി പ്രസിഡന്റ് ബാബു മാത്യൂവും കെഎഡി സെക്രട്ടറി റോയി കൊടുവത്തും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഷിജു ഏബ്രഹാം 2149293570

റോയി കൊടുവത്ത് 9725697165