ഡാലസില്‍ ബ്ര. തോമസ് പോള്‍ നയിക്കുന്ന കരുണാഭിഷേക ധ്യാനം

09:19 am 26/10/2016

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_97835331
ഡാലസ് : കരുണയുടെ മഹാ ജൂബിലി വര്‍ഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ പ്രശസ്ത വചന പ്രഘോഷകനും ധ്യാന കുരുവുമായ ബ്ര. തോമസ് പോള്‍ നയിക്കുന്ന കരുണാഭിഷേക ധ്യാനം നവംബര്‍ 18, 19, 20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ഒന്‍പതര വരെയും, ശനിയാഴ്ച രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചു വരെയും, ഞായറാഴ്ച രാവിലെ എട്ടര മുതല്‍ രാവിലെ പത്തു വരെയുമാണ് ധ്യാനം.
ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ ജോഷി എളമ്പാശേരില്‍ (വികാരി ) അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോമി നെല്ലുവേലില്‍ 972 533 7399, സാലിച്ചന്‍ കൈനിക്കര 214 991 7640 , ജോസഫ് കെ പോള്‍ 972 463 6514.