09:55am 13/5/2016
– മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാലസ്: നോര്‍ത്ത് ടെക്സാസിലെ ഇന്ത്യന്‍ നഴ്സുമാരുടെ സംഘടനയായ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ നേതൃത്വത്തില്‍ വിപുലമായ നഴ്‌സസ് ദിനാഘോഷം ഡാലസില്‍ നടക്കും. മെയ് 14 ശനിയാഴ്ച 9:30 മുതല്‍ 3 വരെ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ത്യ കള്‍ച്ചറല്‍ ആന്‍റ് ഏജ്യുക്കേഷന്‍ സെന്‍ററാണ് (3821 Broadway Blvd, Garland, TX 75043) വേദി.
നഴ്സുമാര്‍ക്ക് ലൈ സന്‍സ് പുതുക്കുവാനുള്ള ആവശ്യമുള്ള 2.5 ക്രെഡിറ്റ് അവേഴ്‌സ് ലഭിക്കുന്ന ക്ലാസ്സ് (Nursing Jurisprudence ( 2.5 CNE credits) ട്രെയിനിങ്ങിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. നഴുസ്മാര്‍ ഈയവസരം പരമാവധി ഉയോഗപ്പെടുത്തണമെന്നു ഭാരവാഹികള്‍ അറിയിച്ചു. നിയമ വിദഗ്ധയുംകൂടിയായ റോപര്‍ വില്‍സന്‍ RN, JD, MSN, MA ആണ് ക്ലാസ് നയിക്കുക.
ഉച്ചഭക്ഷണത്തിന് ശേഷം പൊതുസമ്മേളനവും വിവിധ മേഖലയില്‍ മികവ് തെളിയിച്ച നഴ്‌സുമാരെ ആദരിക്കുന്ന ചടങ്ങും നടക്കും. ജാക്വലിന്‍ മൈക്കിള്‍ (നൈന വൈസ് പ്രസിഡണ്ട്) ചടങ്ങില്‍ മുഖ്യഅതിഥിയായായിരിക്കും. എഴുത്തുകാരിയും കോളമിസ്റ്റുമായ മീനു മാത്യു , ഡോ നിഷാ ജേക്കബ് RN PhD തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും. ഡാലസ് ശ്രീരാഗ മ്യൂസിക്കിന്റെ ഗാനപരിപാടികളോടെ പരിപാടികള്‍ സമാപിക്കും.
എല്ലാ നഴ്സുമാരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘടനയുടെ പ്രസിഡണ്ട് ഹരിദാസ് തങ്കപ്പന്‍, സെക്രട്ടറി ആനി തങ്കച്ചന്‍ (2146866363) , റിനീ ജോണ്‍, എജ്യുക്കേഷന്‍ (9403371528) എന്നിവര്‍ അറിയിച്ചു.