ഡാലസില്‍ വില്‍സണ്‍ ജോര്‍ജിന്റെ വചന പ്രഭാഷണം നവംബര്‍ 20 ന്

12:44 pm 18/11/2016

– പി. പി. ചെറിയാന്‍
FullSizeRender (1)
മസ്കിറ്റ്(ഡാലസ്): സുപ്രസിദ്ധ ഗാനരചിതാവും വേദപണ്ഡിതനും ഉണര്‍വ് പ്രാസംഗികനുമായി പാസ്റ്ററല്‍ വില്‍സണ്‍ ജോര്‍ജ് നവംബര്‍ 20 ന് ഡാലസില്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കുന്നു.

മസ്കിറ്റ് ബാര്‍ണീസ് ബ്രിഡ്ജിലുളള ഷാരോണ്‍ ഫെലോഷിപ്പ് ഹാളില്‍ ഞായറാഴ്ച വൈകിട്ട് കൃത്യം 5.45 ന് ഗാനശുശ്രൂഷയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. മലയാളത്തിലും ഹിന്ദിയിലും ഏകദേശം 400 ഗാനങ്ങള്‍ വില്‍സണ്‍ ജോര്‍ജ് രചിച്ചിട്ടുണ്ട്.

സംഗീത ശുശ്രൂഷയ്ക്ക് ഷീലാ ജോര്‍ജ്, നേതൃത്വം നല്‍കും. ഷിറിന്‍ ജോര്‍ജ് യുവജനങ്ങള്‍ക്കായുളള പ്രത്യേക സന്ദേശം നല്‍കും. ഗാന- വചന ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ വര്‍ഗീസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) : 214 466 9922 ഷിബു സാമുവല്‍ : 586 360 4780 ഡോ. സ്റ്റീഫന്‍ മാത്യു : 214 636 5968 ജോഷ് ഭാട്ടി : 469 406 8686