ഡാലസില്‍ സഹോദരിമാരുടെ ഐക്യകൂട്ടായ്മ

09.13 AM 08-09-2016
unnamed (2)
ജോയിച്ചന്‍ പുതുക്കുളം
ഡാലസ്: യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെല്ലോഷിപ്പ് ഡാലസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരേയും, 2 മണി മുതല്‍ 3 മണി വരേയും എ.ജി ഡാലസ് ചര്‍ച്ചില്‍ വച്ചു എട്ടാമത് കോണ്‍ഫറന്‍സ് നടക്കുന്നതാണ്.
സിസ്റ്റര്‍ കൊച്ചുമോള്‍ ജെയിംസ് (ഓസ്റ്റിന്‍, യു.എസ്.എ) പ്രധാന പ്രാസംഗികയായിരിക്കും. സിസ്റ്റര്‍ അന്നമ്മ വില്യംസ് നേതൃത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 972 264 6808.