ഡാലസ് കെ സി എ ഹോംസ് പിക്‌നിക്കും ഓപ്പണ്‍ ഹൗസും മേയ് 21ന്

10:35am 11/5/2016
– പി. പി. ചെറിയാന്‍
unnamed (1)
ഡാലസ്: ടെക്‌സസ് റോയ്ഡ് സിറ്റിയില്‍ 432ഏക്കര്‍ സ്ഥലത്തു പണിതുയര്‍ത്തുന്ന റിട്ടയര്‍മെന്റ് ഹോമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണുന്നതിനും മനസ്സിലാക്കുന്നതിനും റവ. ഫാ. ഗീവര്‍ഗ്ഗീസ് പുത്തൂര്‍ക്കുടിലില്‍ പ്രസിഡന്റായുള്ള പ്രവര്‍ത്തക സമിതി സൗകര്യം ഒരുക്കുന്നു.

മേയ് 21നു ശനിയാഴ്ച രാവിലെ 10 മുതലാണ് സന്ദര്‍ശകര്‍ക്കു ഒത്തു ചേരുന്നതിനും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. റിട്ടയര്‍ ചെയ്ത നോര്‍ത്ത് അമേരിക്കന്‍ കുടുംബാംഗങ്ങള്‍ക്കു സമാധാനപരമായി ജീവിതം നയിക്കുന്നതിനും ആത്മീയവും ഭൗതീകവുമായി പരിപോഷണം നല്‍കുന്നതിനും കെ സി എ ഹോം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

659 സിംഗിള്‍ ഫാമിലി കസ്റ്റം ബില്‍റ്റ് വീടുകള്‍ നിര്‍മ്മിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും ആദ്യ ഘട്ടമായി നാല്‍പ്പതോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. അസിസ്റ്റന്റ് ലിവിങ്ങ് ആന്‍ഡ് നഴ്‌സിങ് ഹോം, ഷോപ്പിങ്ങ് സെന്റര്‍, ക്ലബ്ബ് ഹൗസ്, ചാപ്പല്‍, ക്ലിനിക്, ഗസ്റ്റ് ഹൗസ് എന്നിവയും ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തനനിരതമാകും.