ഡാലസ് കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക്ക് ഒക്ടോബര്‍ 8 ന് –

08:22 pm 4/10/2016

പി. പി. ചെറിയാന്‍
Newsimg1_61211567
!ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് എല്ലാ വര്‍ഷവും നടത്തി വരാറുളള പിക്‌നിക് ഒക്ടോബര്‍ 8 ന് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഗസ്സിഫീല്‍ഡ് വാട്ടര്‍വര്‍ത്ത് പാര്‍ക്കില്‍ ഉണ്ടായിരിക്കുന്നതാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വിവിധ കായിക – കലാ പരിപാടികള്‍ക്കൊപ്പം രുചികരമായ കേരള– അമേരിക്കന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും പിക്ക്‌നിക്കിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പിക്‌നിക്കില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 10 ന് പാര്‍ക്കില്‍ എത്തിച്ചേരണമെന്നും പ്രവേശനം സൗജന്യമാണെന്നും സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : സജു ൈകനിക്കര : 469 471 8634 അനശ്വര്‍ മാമ്പിളവി : 214 997 1385