ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ രാജി പ്രഖ്യാപിച്ചു

12.01 PM 06-09-2016
unnamed (8)
പി. പി. ചെറിയാന്‍
ഡാലസ് : ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു.33 വര്‍ഷമായി ഡാലസ് പൊലീസില്‍ സേവനം അനുഷ്ഠിക്കുന്ന ഡേവിഡ് ബ്രൗണ്‍ രാജിക്കുളള കാരണങ്ങള്‍ വ്യക്തമാക്കിയില്ല.
ഒക്ടോബര്‍ 22 മുതല്‍ രാജി പ്രാബല്യത്തില്‍ വരും. രാജിയെ കുറിച്ചു സെപ്റ്റംബര്‍ 8ന് മാധ്യമങ്ങളെ അറിയിക്കുമെന്ന് ബ്രൗണ്‍ പറഞ്ഞു. അസിസ്റ്റന്റ് ചീഫ് ഡേവിഡ് ഫ്യൂഗ്‌സ് ഇടക്കാല പൊലീസ് ചീഫായി ചുമതലയേല്ക്കും.
ഡാലസില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പൊലീസ് യൂണിയന്‍ ഡേവിഡ് ബ്രൗണിന്റെ രാജിക്കായി സമ്മര്‍ദം ചെലുത്തിയിരുന്നു. ഡ്യൂട്ടിയില്‍ വരുത്തിയ മാറ്റങ്ങളില്‍ പൊലീസ് അസംതൃപ്തരായിരുന്നു.ണ്ട ജൂലൈ 7ന് ഡാലസില്‍ അഞ്ച് പൊലീസ് ഓഫീസര്‍മാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ പ്രതിയെ വധിക്കുന്നതിന് റോബോട്ടിനെ ഉപയോഗിച്ചു സ്‌ഫോടനം നടത്തിയതു വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.
2010ല്‍ ഡാലസ് ചീഫായി ചുമതലയേറ്റ് ഏഴാഴ്ചകള്‍ക്ക് ശേഷം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ചീഫിന്റെ മകന്‍ കൊല്ലപ്പെട്ടിരുന്നു. ഡാലസില്‍ സുപരിചിതരനായ ഡേവിസ് ബ്രൗണ്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ചുടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു.