ഡാലസ് പ്രൈഡ് പരേഡില്‍ 8 വയസുകാരിയും

08:44 pm 19/9/2016

– പി. പി. ചെറിയാന്‍
Newsimg1_47500480
ഡാലസ് : 45,000 ത്തോളം പേര്‍ പങ്കെടുത്ത ഡാലസ് പ്രൈഡ് പരേഡില്‍ ട്രാല്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ട എട്ടു വയസ്സുകാരിയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 32­ാമതു വാര്‍ഷിക പരേഡാണ് ഡാലസില്‍ സംഘടിപ്പിക്കപ്പെട്ടത്.

ട്രാന്‍സ്ജന്ററായി വളരുന്നതിനെക്കുറിച്ചു ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും വിദ്യാലയങ്ങളില്‍ കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനും സജീവമായി പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗമാണ് 8 വയസ്സുകാരിയായ മേരിലിന്‍ മോറിസണ്‍.സെപ്റ്റംബര്‍ 18 ഞായറാഴ്ച ഓക് ലോണ്‍ പരിസരത്തു നിന്നും ആരംഭിച്ച െ്രെപഡ് പരേഡ് ഒര്‍ലാന്റൊ ഷൂട്ടിങ്ങിനുശേഷം ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പൊലീസ് ശക്തമായ മുന്‍ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ പരേഡിനുശേഷം ഡാലസ് ഓക് ലോണില്‍ എല്‍ജിബിടി (LGBT)യില്‍പ്പെട്ട 18 അംഗങ്ങളാണ് ആക്രമിക്കപ്പെട്ടത്. വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുവാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഭിന്നലിംഗക്കാര്‍ക്കുളളതെന്ന് പരേഡിന്റെ സംഘാടകര്‍ പരാതിപ്പെട്ടു.

സിഡാര്‍ സ്പിര്‍ങ്ങ്, വൈക്ലിഫ് അവന്യുവില്‍ നിന്നും ഞായറാഴ്ച രണ്ടു മണിയോടെ ആരംഭിച്ച പരേഡ് റിവെര്‍കോണ്‍ പാര്‍ക്കില്‍ സമാപിച്ചു. പരേഡ് വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു.

ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണ്‍, ഡാലസ് കൗണ്ടി ഷെറിഫ്, ഡാലസ്