ഡാലസ് മലയാളി അസോസിയേഷന്‍ സാഹിത്യസമ്മേളനം ഒക്‌ടോബര്‍ 22ന്

09;59 am 8/10/2016

Newsimg1_7614553
ഡാലസ്: വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സാഹിത്യസാംസ്ക്കാരിക വ്യക്തികളെ പങ്കെടുപ്പിച്ചകൊണ്ട് ഡാലസ് മലയാളി അസോസിയേഷന്‍ ഈ മാസം 22ന് ഡാലസില്‍ സാഹിത്യ സാംസ്ക്കാരിക സമ്മേളനം നടത്തുമെന്ന് പ്രസിഡന്റ് ബിനോയി
സെബാസ്റ്റ്യന്‍ അറിയിച്ചു.

അക്ഷരസമുഹത്തോടും സാമന്യജനതയോടും പ്രതിജ്ഞാബദ്ധമായ സമീപനങ്ങള്‍ കാത്തു സുക്ഷിക്കുന്നവരുടെ കൂട്ടായ്മ നോര്‍ത്ത് അമേരിക്കയില്‍ വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയെ മുന്‍ നിര്‍ത്തിയാണ് അസോസിയേഷന്‍ ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അദേഹം പറഞ്ഞു. സമുഹത്തിലെ ഭിന്ന രംഗങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്ന് അദേഹം അഭ്യര്‍ത്ഥിച്ചു.

രാജ്യാന്തര മലയാള സാഹിത്യത്തോടൊപ്പം അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ച എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയും സിമ്പോസിയവും കേരളത്തില്‍ നിന്നുള്ള
പ്രമൂഖ സാഹിത്യ നായകര്‍ നയിക്കും.

കരോള്‍ട്ടന്‍ റിക്രിയേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഏകദിന സമ്മേളത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യസമുഹത്തിലെ പ്രമൂഖര്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി സാം മത്തായി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും.

സെക്രട്ടറി സാം മത്തായി, മീഡിയ കോര്‍ഡിനേറ്റര്‍ രവികുമാര്‍ എടത്വ, ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ രാജു ചാമത്തില്‍, ട്രസ്റ്റി ബോര്‍ഡ് അംഗം ബിജു തോമസ് എന്നിവര്‍ സമ്മേളന പരിപാടികള്‍ക്കു നേതൃത്വമേകും.