ഡാലസ് മാര്‍ത്തോമ ഫെസ്റ്റ് ഒക്ടോബര്‍ ഒന്നിന്

09:09 pm 28/9/2016

– പി. പി. ചെറിയാന്‍
Newsimg1_86955466
ഫാര്‍മേഴ്‌സ് ബ്രാഞ്ച്: ഡാലസ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള മാര്‍ത്തോമ ഫെസ്റ്റ് ഈ വര്‍ഷം ഒക്ടോബര്‍ 1 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ മാര്‍ത്തോമ ഇവന്റ് സെന്ററില്‍ വെച്ച് നടത്തപ്പെടും. ഫാര്‍മേഴ്‌സ് ബ്രാഞ്ച് പൊലീസ് ചീഫ് ഡേവിസ്‌ െഹയ്ല്‍ മുഖ്യാഥിതിയായി പങ്കെടുക്കും.

ഫെസ്റ്റിനോടനുബന്ധിച്ചു ക്വയറിന്റെ ഗാനശുശ്രൂഷയും ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. ഇന്ത്യയിലും വിദേശ രജ്യങ്ങളിലും അതിമനോഹര ക്രിസ്തീയ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്ന ഹാര്‍ട്ട് ബീറ്റസ് ടീം പങ്കെടുക്കുന്നു എന്നുളളത് ഈ വര്‍ഷത്തെ ഫെസ്റ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കും. രുചികരമായ കേരള ഭക്ഷ്യ വിഭവങ്ങള്‍ ഫെസ്റ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. ആകര്‍ഷകമായ വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ വിവിധ റൈസുകളും ഉണ്ടായിരിക്കും.

കേരളത്തിലുളള സ്‌നേഹതീരം, എംസിആര്‍ഡി ലോക്കല്‍ മിഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ത്തോമ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന വരുമാനം അയച്ചുകൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വികാരി റവ. സജി പി. സി., അസി. വികാരി റവ. മാത്യു സാമുവേല്‍, കണ്‍വീനര്‍ റോബിയ ജെയിംസ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് ഫെസ്റ്റിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് :817 696 7450