ഡാലസ് രാധാകൃഷ്ണ ക്ഷേത്രത്തില്‍ സ്വാമി മുകുന്ദാനന്ദയുടെ പ്രഭാഷണം

06:03 PM 13/8/2016

പി. പി. ചെറിയാന്‍
unnamed
ഫ്രിസ്‌ക്കൊ(ഡാലസ്) : ഡാലസ് മെട്രോ പ്ലെക്‌സ് ഫ്രിസ്‌ക്കൊ സിറ്റിയിലെ രാധാകൃഷ്ണ ക്ഷേത്രത്തില്‍ ഓഗസ്റ്റ് 13 മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ‘ശ്രീമത് ഭഗവത് മഹാപുരന്‍’ പരിപാടിയില്‍ സ്വാമി മുകുന്ദാനന്ദ പങ്കെടുക്കുന്നു.

പരിശുദ്ധ സ്‌നേഹത്തിന്റെ വഴിത്താരയിലൂടെ കേള്‍വിക്കാരെ നയിക്കുവാന്‍ കഴിയുന്ന ഭക്തി രസം തുളുമ്പുന്ന പ്രഭാഷണങ്ങളും ധ്യാനവും 13 മുതല്‍ 19 വരെ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. പരിപാടികള്‍ക്കുശേഷം പ്രസാദവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഭഗവത് ഗീത, ഭഗവത്പുരന്‍, രാമായണം ഉപനിഷത്തുകള്‍ എന്നിവ ആധികാരികമായി വ്യാഖ്യാനം ചെയ്യുവാന്‍ കഴിയുന്ന സ്വാമിജിക്ക് ശ്രീഹരിയുടെ വിവിധ അവതാരകങ്ങളെ കുറിച്ചുളള ഗാഡമായ ജ്ഞാനം വിവിധ പ്രഭാഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലാ പ്രായത്തിലുളള കേള്‍വിക്കാരെയും സ്വാധീനിക്കുന്നതിനും രസിപ്പിക്കുന്നതിനും ചിന്തിപ്പിക്കുന്നതിനുമുളള കഴിവുകള്‍ അപാരമാണ്. ഈ അസുലഭാവസരം പ്രയോജനപ്പെടുത്തണമെന്നും ഏവരേയും സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നു ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.Jkyog