ഡാലസ് സെന്റ് പോള്‍സില്‍ ജിംഗിള്‍ മിംഗിള്‍! ഡിസംബര്‍ 23ന്

07:57 am 24/12/2016

– പി.പി. ചെറിയാന്‍
Newsimg1_81328187
ഡാലസ്: ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ യുവജന സംഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി ജിംഗിള്‍ മിംഗിള്‍! പരിപാടി അവതരിപ്പിക്കുന്നു. സാധാരണ ക്രിസ്മസ് പരിപാടികളില്‍നിന്നു വ്യത്യസ്തമായി സര്‍െ്രെപസ് പ്രോഗ്രാമുകളാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്നതെന്നു ശാഖാ സെക്രട്ടറി അജു മാത്യു അറിയിച്ചു. ഡിസംബര്‍ 23 വെള്ളിയാഴ്ച വൈകിട്ട് 6.30ന് പരിപാടികള്‍ ആരംഭിക്കും.

സ്കിറ്റ്, ഡാന്‍സ്, ഗാനങ്ങള്‍, കുട്ടികളുടെ പ്രത്യേക ഷോ, ഡിന്നര്‍ എന്നിവ ജിംഗിള്‍ മിംഗിളി!ന്റെ മാറ്റ് വര്‍ദ്ധിപ്പിക്കും. തൂലിക എന്ന ലൈവ് പ്രോഗ്രാമിലൂടെ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലെ പ്രമുഖ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു ശാഖാ ഭാരവാഹി അലക്‌സ് കോശി പറഞ്ഞു. ജിംഗിള്‍ മിംഗിള്‍ പരിപാടിയിലേയ്ക്കും തുടര്‍ന്നുള്ള ഡിന്നറിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.