ഡാലസ് സെന്റ് പോള്‍സ് ഇടവക കണ്‍വന്‍ഷനും പാരിഷ് ഡേ ആഘോഷവും

12:16pm 18/7/2016

എബി മക്കപ്പുഴ
Newsimg1_24775619
ഡാലസ്: ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ 2016 ലെ ഇടവക കണ്‍വന്‍ഷന്‍ ജൂലൈ 21 വ്യാഴാഴ്ച മുതല്‍ ജൂലൈ 23 ശനിയാഴ്ച വരെ വൈകിട്ടു 7 മണി മുതല്‍ നടത്തപ്പെടുന്നതായി ഇടവക വികാരി റവ. ഷൈജു പി.ജോണ്‍ സെക്രട്ടറി ശ്രീ.തോമസ് ഈശോ എന്നിവര്‍ അറിയിച്ചു. ജൂലൈ 23 ശനിയാഴ്ച രാവിലെ 11 മണിക്ക് സേവികാ സംഘം, ഇടവക മിഷന്‍ എന്നി സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട്.

എല്ലാ യോഗങ്ങളിലും വേദശാസ്ത്രത്തില്‍ പ്രാവിണ്യനായ റവ.പി എം തോമസ് പ്രധാന പ്രാസംഗീകനായിരിക്കും.

ജൂലൈ 24 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം 28­മത് പാരിഷ് ഡേ ആഘോഷിക്കും.പ്രസിഡണ്ട് റവ.ഷൈജു പി ജോണിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ റവ.പി. എം തോമസ് പാരിഷ് ഡേ സന്ദേശം നല്കും.