ഡാലസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം മാതൃമനസ്സുകള്‍ക്ക് കുളിര്‍മയേകി

08:04am 15/5/2016
– എബി മക്കപ്പുഴ
Newsimg1_1408525
ഡാലസ്; മാതൃദിനാഘോഷം പൊതു പരിപാടിയായി ആഘോഷിച്ചു ഡാലസ് സൗഹൃദ വേദി അമേരിക്കയിലെ മറ്റു പ്രവസി സംഘടനകള്‍ക്ക് മാതൃകയായി.

മെയ്­ 8 ഞായറാഴ്ച വൈകിട്ട് 5.30 മണിക്ക് കരൊള്‌റ്റൊണ്‍ സെന്റ്­ ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ മാതൃദിന സംഗമം നടന്നു. മാതൃ മനസ്സുകള്‍ക്ക് കുളിര്‍മയേകുന്ന പുതുമയേറിയ പരിപാടികളോടു കൂടിയാണ് സമ്മേളനം ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചത്.

യോഗത്തില്‍ പ്രസിഡണ്ട്­ എബി തോമസ്­ അദ്യക്ഷത വഹിച്ചു.പ്രൊഫ. ഡോ.എലിസബത്ത് ജോസഫ്­ മുഖ്യ അതിഥി ആയിരുന്നു.

സെക്രടറി അജയകുമാറിനെ സ്വാഗത പ്രസംഗത്തിനു ശേഷം മുഖ്യ അതിഥി നിലവിളക്ക് കൊളുത്തി മാതൃ ദിനാഘോഷ പരിപാടിക്ക് തുടക്കമിട്ടു. ഡാലസിലെ കലാ സംസ്കാരിക പ്രമുഖരായ ശ്രീ. എബ്രഹാം തെക്കേമുറി, പ്രൊഫ. ഫിലിപ്പ് തോമസ്­ സി പി എ എന്നിവര് ആശംസകള്‍ നേര്‍ന്നു
സ്തുത്യാര്ഹുമായ സേവനത്തിനും, കലാ, സാംസ്കാരിക, സാഹിത്യ രംഗത്ത്­ നേടിയ മികച്ച നേട്ടത്തിനും ഡാലസ് സൗഹൃദ വേദി ഡാളസിലെ അഞ്ചു വനിതകളെ ആദരിച്ചു .

അര നൂറ്റാണ്ട് കാലം ആതുര സേവന രംഗത്ത് സുത്യാര്ഹകമായ സേവനം ചെയ്യുകയും,ഡാളസിലെ കലാ സാംസ്­കാരിക രംഗത്ത് തിളങ്ങി പ്രവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ശ്രീമതി.ഏലികുട്ടി ഫ്രാന്‍സിസിനെ പ്രൊഫ.ഡോ.എലിസബത്ത് ജോസഫ് പൊന്നാട അണിയിച്ചു ആദരിച്ചു.

അടുത്തകാലത്ത് കലാ സാംസ്കാരിക സാഹിത്യ മേഖലകളിലും, വിദ്യാഭ്യാസ രംഗത്തും അപൂര്വമായ നേട്ടം കൈവരിച്ച ശ്രീമതി.സുധാ ജോസഫ്­ (പ്രസ്സ് ആന്ഡ്ര­ മീഡിയ അവതാരിക), ശ്രീമതി.മീനു എലിസബത്ത് (മികച്ച എഴുത്തുകാരി) ശ്രീമതി.ഷൈനി ഫിലിപ്പ് (കലാ സാംസ്കാരികം) ഡോ.നിഷാ ജേക്കബ്­ (നഴ്‌സിംഗ്) എന്നിവര്ക്ക് മെമെന്റൊ നല്കി ആദരിച്ചതിലൂടെ ഡാലസ് സൗഹൃദ വേദി മലയാളി സമൂഹത്തിനു അഭിമാനമായി മാറി ..

റിഥം ഓഫ് ഡാന്‌സ് സ്കൂള്‍ അവതരിപ്പിക്കുന്ന ഏറ്റം പുതുമയേറിയ ഡാന്‌സുകളും, സിനിമയില്‍ വിവിധ വേഷം ചെയ്തിട്ടുള്ള സജി കോട്ടയടിയുടെ മിമിക് ഷോയും മാതൃ ദിനാഘോഷങ്ങള്ക്ക് ­ മാറ്റ് കൂട്ടി. സെക്രടറി അജയകുമാറിന്റെ കവിതയും,ഡാളസിലെ പ്രശസ്ത ഗായകരായ ശ്രീ സുകു വര്‍ഗീസ്­,ശ്രീമതി.അനു ജെയിംസ്­,മിസ്സ്.റൂബി തോമസ്­ തുടങ്ങിയവര്‍ മാതൃ ദിനത്തോടനുബന്ധിച്ച ആലപിച്ച ഗീതങ്ങളും സദസ്സിനെ സംഗീത ലഹരയിലാക്കി.

അടുത്ത കാലത്ത് മരണപെട്ട സിനിമ താരം കലാഭാവാന്‍ മണിയുടെ ശബ്ദം അതേപടി അനുകരിച്ച ശ്രീ. സജി കോട്ടയടിയെ വലിയ കൈയടിയോടു സദസ്സ് അഭിനന്ദിച്ചു.

ഡാളസിലെ പ്രമുഖരായ പ്രൊ. സോമന്‍ ജോര്‍ജ്, ശ്രീ.പി പി ചെറിയാന്‍, ശ്രീ.രാജു വര്‍ഗീസ്­, ശ്രീ.തോമസ്­ എബ്രഹാം, ശ്രിമതി സാറാ ചെറിയാന്‍, ശ്രീ. ഷിജു എബ്രഹാം, കൈരളി ടിവി പ്രൊഡക്ഷെന്‍ ഡയറക്ടര്‍ ശ്രീ. ജോസ് പ്ലാക്കട്ട് തുടങ്ങിയവര്‍ പരിപാടി നിരീക്ഷകരായി സദസ്സില്‍ ഉണ്ടായിരുന്നു.