12:30pm 30/4/2016
– എബി മക്കപ്പുഴ
ഡാലസ്:ഡാളസിലെ അമ്മമാരെ അദരിക്കുവാന്‍ മെയ് 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോരിയത്തില്‍ പൊതു വേദി ഒരുക്കുന്നു.
സമ്മേളനത്തില്‍ പ്രസിഡണ്ട് എബി തോമസ് ആദ്യക്ഷത വഹിക്കും.സമ്മേളനത്തില്‍ എത്തുന്നവരെ സെക്രട്ടറി അജയകുമാര്‍ സ്വാഗതം അറിയിക്കുകയും,തുടര്ന്ന് കുട്ടികള്‍ റോസാപൂക്കള്‍ നല്കി് അമ്മമാരെ വേദിയിലേക്ക് ആനയിക്കുകയും ചെയ്യും.
ആഘോഷ ചടങ്ങുകളില്‍ ശ്രീമതി.പ്രീനാ മാത്യു മുഖ്യ പ്രസംഗീക ആയിരിക്കും. സ്ത്രീയും സമൂഹവും ഇന്നത്തെ നൂറ്റാണ്ടില്‍ എന്ന പൊതു വിഷയം മുഖ്യ പ്രഭാഷിക ശ്രീമതി പ്രീനാ മാത്യു അവതരിപ്പിക്കും.ഡാളസിലെ പ്രമുഖരായ കലാ സംകാരിക നേതാക്കള്‍ ആശംസകള്‍ നേരും.
കഴിഞ്ഞ അര നൂറ്റാണ്ട് കാലം ആതുര സേവന രംഗത്ത് സുത്യാരഹമായ സേവനം ചെയ്യുകയും,ഡാളസിലെ കലാ സാംസ്കാരിക രംഗത്ത് തിളങ്ങി പ്രവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ശ്രീമതി.ഏലികുട്ടി ഫ്രാന്‌സി്‌സിനെ ഡാലസ് സൌഹൃദ വേദി ആദരിക്കും.
അടുത്ത കാലത്ത് കലാ സാംസ്കാരിക സാഹിത്യ മേഖലകളിലും, വിദ്യാഭ്യാസ രംഗത്തും അപൂര്വമായ നേട്ടം കൈവരിച്ച ശ്രീമതി.സുധാ ജോസഫ് (പ്രസ്സ് ആന്ഡ്ി മീഡിയ),ശ്രീമതി.മീനു എലിസബത്ത് (മികച്ച എഴുത്തുകാരി) ശ്രീമതി.ഷൈനി ഫിലിപ്പ് (കലാ സാംസ്കാരികം) ഡോ.നിഷാ ജേക്കബ് (നഴ്‌സിംഗ്) എന്നിവരെ മെമെന്റൊ നല്കി ആദരിക്കും
തുടര്ന്ന് വിവിധ കലാപരിപാടികള്‍ നടത്തപ്പെടും.രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഡിന്നര്‍ ക്രമീകരിച്ചിട്ടുണ്ട്.