ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ ജൂണ്‍ 11ന്്

12.01 AM 10-06-2016
INCOME tax
പി.പി.ചെറിയാന്‍

മെക്കിനി(ഡാളസ്): ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളും, ഭൂമി ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും അമേരിക്കയില്‍ ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുമ്പോള്‍ എങ്ങനെ നല്‍കണം എന്ന് വിശദീകരിക്കുന്നതാണ് സൗജന്യ ടാക്‌സ് സെമിനാര്‍ ജൂണ്‍ 11ന് രാവിലെ 11 മുതല്‍ 1 മണിവരെ മെക്കിനിയില്‍ സംഘടിപ്പിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച എഫ്.എ.ടി. സി.എ. ഉടമ്പടിയെ കുറിച്ചുള്ള വിദഗദാഭിപ്രായങ്ങളും ടാക്‌സ് സെമിനാറില്‍ നിന്നും ലഭിക്കും. വിജ്ഞാനപ്രദമായ ടാക്‌സ് സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 469 825 0829 എന്ന ഫോണ്‍ നമ്പറിലോ, charu@perfecttax.com എന്ന ഈ മെയിലിലോ ബന്ധപ്പെടേണ്ടതാണ്.
സെമിനാറിന് ശേഷം സൗജന്യ ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് പെര്‍ഫെക്ട് ടാക്‌സ് സംഘാടകര്‍ അറിയിച്ചു. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് www.helpfortax.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. Addrsse: Venue: 6850 TPC DR STE 108 , Mckinney, TX 75070