ഡാളസ് വലിയ പള്ളിയില്‍ പെരുന്നാളാഘോഷവും വചന ശുശ്രൂഷയും

12:00PM 10/8/2016

ചാര്‍ളി വി. പടനിലം
Newsimg1_35701803
ഡാളസ്സ് : ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ് വലിയ പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 19 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ വിപുലമായി കൊണ്ടാടുന്നതിന്റെ ഒരുക്കങ്ങള്‍ റവ . ഫാ . രാജു ഡാനിയേല്‍ , റോയി കൊടുവത്ത് , ജിജി തോമസ് എന്നിവരുടെ നെത്ര്വത്തില്‍ തുടങ്ങി. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകന്‍ റവ. ഫാ.സക്കറിയാ നൈനാന്‍ പെരുന്നാള്‍ പ്രഭാഷണവും പ്രധാന കാര്‍മ്മികനും ആയിരിക്കും.

ഓഗസ്റ്റ് 14 ന് കൊടിയേറ്റവും, 19, 20 എന്നീ തീയതികളില്‍ വൈകിട്ട് 7 മാണി മുതല്‍ ആല്മീയ പ്രഭാഷണവും, റാസയും തുടര്‍ന്ന് 21 ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് നേര്ച്ച വിളമ്പും നടക്കും. പെരുന്നാളിനോടനുബന്ധിച്ചു 20 നു ശനിയാഴ്ച കേരളാ സ്‌റ്റൈല്‍ തട്ടുകടയും ഉണ്ടായിരിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനാന്തരം വിളവെടുപ്പ് ആഘോഷവും തുടര്‍ന്ന് നേര്ച്ച വിളമ്പും നടത്തും. ഡാളസ്സിലുള്ള 7 ഇടവകകളിലെയും ഭക്ത ജനങ്ങള്‍ സംബന്ധിക്കുന്ന പെരുന്നാള്‍ നടത്തിപ്പിനായി ഇടവക മാനേജിങ് കമ്മിറ്റി വലിയ ക്രമീകരണങ്ങള്‍ നടത്തി വരുന്നു എന്ന് ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍ അറിയിച്ചു.