ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം കൊണ്ടാടുന്നു

08:36am 5/6/2016

– സന്തോഷ്­ പിള്ള
Newsimg1_71800800
ഡാളസ്: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിഷ്ടാദിന ആഘോഷത്തിന്റെ ഭാഗമായി, മഹാഗണപതി ഹോമം, ഭഗവതി സേവ, ആചാര്യവരണം, മഹാമൃത്യുഞ്ജയ ഹോമം, ഗണപതി പൂജ, വാസ്തു കലശ അഭിഷേകം, കലശ അഭിഷേകം, ശ്രീഭൂത ബലി, വിളക്കാചാരം എന്നീ ചടങ്ങുകള്‍ ക്ഷേത്ര മുഖ്യ തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നിര്‍വഹിക്കുന്നതായിരിക്കും. ക്ഷേത്ര ശന്തിക്കാരായ നീലമന വിനയന്‍ നമ്പൂതിരി, ഇരിഞ്ഞാടപള്ളി പദ്മനാഭന്‍ നമ്പൂതിരി, കരിയന്നുര്‍ നാരായണന്‍ നമ്പൂതിരി, കോടനാട് വാസുദേവന്‍­ നമ്പൂതിരി, എന്നിവരും പൂജകളില്‍ പങ്കാളികളാവും.

കാനഡയില്‍ നിന്നും കഥകളി, ഹൂസ്റ്റനില്‍ നിന്നും മോഹിനിയാട്ടം, ശങ്കരന്‍ നമ്പൂതിരിയുടെ ഗാനാമൃതം മുതലായ കലാപരിപാടികള്‍ ആഹോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന പഞ്ചവാദ്യ വിദ്യാന്മാരായ പല്ലാവൂര്‍ ശ്രീധരനും, പല്ലാവൂര്‍ ശ്രീകുമാരനും മേള പെരുമചാര്‍ത്താന്‍ തയ്യാറായി കഴിഞ്ഞു. പ്രതിഷ്ടാദിന ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം ഏറ്റുവാങ്ങാന്‍ കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്­ ഗോപാല പിളളയും ട്രസ്ടി ചെയര്‍മാന്‍ ഹരി പിള്ളയും അഭ്യര്‍ത്ഥിക്കുന്നു.