ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പെരുന്നാള്‍ 19,29,21 തീയതികളില്‍

10:30 am 19/8/2016
Newsimg1_36493590

ഡാളസ്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിലെ പെരുന്നാള്‍ ഓഗസ്റ്റ് 19,20,21 തീയതികളായി ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു. ഓര്‍ത്തഡോക്‌സ് സഭയിലെ പ്രമുഖ വാഗ്മിയും കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ റവ.ഫാ. സഖറിയ നൈനാന്‍ (സാഖ് അച്ചന്‍) ആണ് ഈവര്‍ഷത്തെ പെരുന്നാളിനു മുഖ്യകാര്‍മികത്വം വഹിക്കുന്നത്.

ഓഗസ്റ്റ് 19-ന് വെള്ളിയാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, തിരുവചന ശുശ്രൂഷ എന്നിവയുണ്ടായിരിക്കും. 20-നു ശനിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരം, തിരുവചന ശുശ്രൂഷ, റാസ എന്നിവയുണ്ടായിരിക്കും.21-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയും നേര്‍ച്ച സദ്യയും, ഹാര്‍വെസ്റ്റ് ഫെസ്റ്റിവലും ഉണ്ടായിരിക്കും.

വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി മാത്യു, കോര്‍ഡിനേറ്റര്‍ എല്‍സണ്‍ സാമുവേല്‍ എന്നിവര്‍ തിരുനാളിന്റെ വിജയത്തിനായി നേതൃത്വം നല്‍കുന്നു.