ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഡോ. ജോര്‍ജ് അരമനത്ത് ക്ലാസ് എടുക്കുന്നു

10:08 am 20/8/2106

Newsimg1_26434181
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 20-നു ശനിയാഴ്ച വൈകിട്ട് നാലു മണി മുതല്‍ ഡോ. ജോര്‍ജ് അരമനത്ത് ക്ലാസ് എടുക്കുന്നു.

ബാക് ടു സ്കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഡോ. ജോര്‍ജ് ക്ലാസ് എടുക്കുന്നത്. സെന്റ് വ്‌ളാഡിമിര്‍ തിയോളജിക്കല്‍ സ്കൂളില്‍ നിന്നും മാസ്റ്റര്‍ ബിരുദവും, വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്ററും നേടിയിട്ടുണ്ട്.

വലിയ പള്ളി വികാരി റവ. ഫാ. രാജു ദാനിയേല്‍ ഈ ക്ലാസിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.