ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ എട്ടുനോമ്പാചരണം

04:00 pm 30/8/2016

Newsimg1_26446210
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 2016 സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടത്തപ്പെടുന്നതാണ്.

ഈവര്‍ഷത്തെ എട്ടുനോമ്പാചരണത്തിന് നേതൃത്വം നല്‍കുന്നത് ഊര്‍ശലേം അരമന ചാപ്പല്‍ മാനേജരായ റവ.ഫാ. ഫിലിപ്പോസ് സഖറിയ ആണ്. സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ എട്ടാംതീയതി വരെ രാവിലെ 8.30 മുതല്‍ പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും വൈകട്ട് .7.30-ന് സന്ധ്യാനമസ്കാരവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് മാത്യു (972 569 7165).