ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീമിന് ബാഡ്മിന്റണ്‍ ട്രോഫി

Newsimg1_41271070
ഡാളസ്: ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഡാളസ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒന്നാമത് വട്ടശേരില്‍ മാര്‍ ദീവന്യാസിയോസ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ട്രോഫി ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീം നേടി. കുര്യാക്കോസ് വെട്ടിചിറയില്‍, സജി എന്നിവര്‍ അടങ്ങിയ ടീമിനാണ് ട്രോഫി.

ഒക്‌ടോബര്‍ 29-നു പ്ലാനോ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന മത്സരത്തിനുശേഷം റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. ബിനോയ് ജോര്‍ജ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സെന്റ് മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍ വിജയികളെ അനുമോദിച്ചു.