ഡാളസ് സൗഹൃദ വേദി ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു –

09;08 am 16/10/2016

എബി മക്കപ്പുഴ
Newsimg1_2034682
ഡാളസ്:ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളും ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്കയില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട സാമ്പത്തീക വിഷയങ്ങളെ പറ്റി വിശദീകരിക്കുന്നതിനു സൗജന്യ ടാക്‌സ് സെമിനാര്‍ നവംബര്‍ 30 നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ കാരോള്‍ട്ടണ്‍ ജോസി ലൈനിലുള്ള സാബു ഇന്ത്യന്‍ റെസ്‌റ്റോറന്റിലെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നു.

പ്രൊഫ.ഫിലിപ്പ് തോമസ് സി.പി.എ ആയിരിക്കും ടാക്‌സ് സെമിനാറില്‍ ക്ലാസ് നല്‍കുന്നത്
സാമ്പത്തീക നേട്ടമുണ്ടാക്കുന്ന വിവിധ നിക്ഷേപ പദ്ധതികളെ പറ്റിയും, പുതുതായി ബിസ്‌നസ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ടിയുമുള്ള വിദഗ്ധാഭിപ്രായങ്ങളും നിന്നു ലഭിക്കും.

ഡാളസ് സൗഹൃദ വേദി നടത്തുന്ന വിജ്ഞാന പ്രദമായ ടാക്‌സ് സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സെക്രട്ടറി അജയകുമാറിനെ 972 900 3478 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.