ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു

04:15pm 27/4/2016
images
ഗിരിധ്: ഡിഗ്രി വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ പ്രസവിച്ചു. ഝാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലാണ് സംഭവം. മൂന്നാം വര്‍ഷ ഡിഗ്രി പരീക്ഷ എഴുതാനെത്തിയ ഭാരതി കുമാറി എന്ന 21കാരിയാണ് ക്ലാസ് മുറിയില്‍ പ്രസവിച്ചത്. ധന്‍വാറിലെ ആദര്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ഭാരതി കുമാരി.
വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് എത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥകളൊന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പരീക്ഷ തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഭാരതിക്ക് പ്രസവ വേദന തുടങ്ങി. കോളജ് അധികൃതര്‍ മെഡിക്കല്‍ സംഘത്തെ വിളിച്ചുവെങ്കിലും അവര്‍ എത്തുന്നതിന് മുമ്പ് തന്നെ മീനാകുമാരി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി കോളജ് അധികൃതര്‍ അറിയിച്ചു.