02:05p 29/5/2016
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ധനശേഖേരണാര്‍ത്ഥം പ്രശസ്ത സിനിമാ സംവിധായകന്‍ ജി.എസ് വിജയന്റെ നേതൃത്വത്തില്‍ നടത്തിയ YFi ഫാമിലി എന്റെര്‍റ്റെയിന്‍മെന്റ് ഷോ വന്‍ വിജയമായി. മേയ് 20 ന് വാറനിലുള്ള ഫിറ്റ്‌സ് ജെറാള്‍ഡ് ഹൈസ്കൂളില്‍ വെച്ചാണ് ഷോ നടത്തപ്പെട്ടത്.
മിഷിഗണിലെ മലയാളി സമൂഹത്തില്‍ നിന്നും ജാതിമതഭേദമന്യെ ലഭിച്ച നല്ല സഹായ സഹകരണമാണ് ഈ ഷോ വന്‍ വിജയമാക്കിയത് എന്ന് വികാരിയച്ചന്‍ ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ വളെരെ നന്ദിയോടെ അഭിപ്രായപ്പെട്ടു. മിഷിഗനു പുറത്ത് ചിക്കാഗോ, ഹൂസ്റ്റണ്‍, ഡാളസ്, അറ്റ്‌ലാന്റ, ന്യൂയോര്‍ക്ക്, താമ്പ എന്നിവിടങ്ങളിലെ മലയാളി സമൂഹങ്ങളുടെ അകമഴിഞ്ഞ സഹകരണവും നിര്‍ണ്ണായകമായി. ഈ ഷോയുടെ വന്‍ വിജയത്തിനായി വികാരിയച്ചനോടൊപ്പം നേതൃത്വം നല്കിയ കണ്‍വീനര്‍ മാത്യൂസ് ചെരുവില്‍, തന്റെ നന്ദി പ്രസംഗത്തില്‍ ഷോയുടെ കോ കണ്‍വീനേഴ്‌സായ ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതില്‍, തമ്പി ചാഴികാട്ട്, രാജു തൈമാലില്‍ എന്നിവര്‍ക്കും, ഷോയുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ഇടവക സമൂഹത്തിനും മിഷിഗണിലെ എല്ലാ മലയാളി സമൂഹത്തിനും നന്ദി രേഖപ്പെടുത്തി. ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.