ഡിട്രോയിറ്റില്‍ വൈ-ഫൈ ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

07:43am 16/5/2016

Newsimg1_19494567
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ധനശേഖരണാര്‍ഥം നടത്തുന്ന “YiFi” എന്ന കലാസന്ധ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പ്രമുഖ മലയാള സിനിമാ സംവിധായകനായ ജി.എസ് വിജയന്‍ കോര്‍ത്തിണക്കുന്ന കലാവിരുന്നില്‍ പ്രശസ്ത സിനിമ താരങ്ങളായ ഉണ്ണിമുകുന്ദന്‍, ശ്വേതാമേനോന്‍, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, വിഷ്ണുപ്രിയ, പാര്‍വതി നമ്പ്യാര്‍ എന്നിവര്‍ വര്‍ണ്ണശോഭമായ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. ലൈവ് ഓര്‍ക്കെസ്ട്രയോടെ ഗാനമേളക്ക് നേതൃത്വം നല്കുന്നത് പ്രശസ്ത ഗായകരായ അന്‍വര്‍ സാദത്ത്, ശ്രീനാഥ്, വൃന്ദ എന്നിവരാണ്. ഏവരേയും ചിരിപ്പിക്കാന്‍ രംഗത്തെത്തുന്നത് കലാഭവന്‍ ഷാജോണും ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലെ ടീം ബ്ലാക്ക്­ & വൈറ്റുമാണ്.

ഈ മെയ് മാസം 20 ന് വാറനിലുള്ള ഫിറ്റ്‌സ് ജെറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രസ്തുത കലാസന്ധ്യയിലേക്ക് മിഷിഗനിലുള്ള എല്ലാ കലാസ്‌നേഹികളെയും ക്ഷണിച്ചുകൊള്ളുന്നു

Y-FI Teaser St.Mary’s Knanaya Catholic Church