ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ മിഷന്‍ ഞായര്‍ ആചരിച്ചു

11:59 amm 18/11/2016
– ജെയിസ് കണ്ണച്ചാന്‍പറമ്പില്‍
Newsimg1_55106456

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നവംബര്‍ 6-ാം തീയതി മിഷന്‍ ഞായര്‍ ആചരിച്ചു. രാവിലെ 10 മണിക്ക് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുകയും ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും PIME (Pontifical Institute for Foreign Missions), സുപ്പീരിയര്‍ ബഹു. പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനും നേതൃത്വം നല്‍കി. വൈദ്യുതിയോ മറ്റാധുനിക സൗകര്യങ്ങളോ ഇല്ലാത്ത തീവ്രവാദ ഭീഷണികളുള്ള ആഫ്രിക്കയിലെ ഉള്‍പ്രദേശങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ദൈവരാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന മിഷിനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ബഹു. ജോര്‍ജച്ചന്‍ വിവരിച്ചത് വിശ്വാസികള്‍ക്ക് നവോന്മേഷം നല്‍കി. PIME മിഷന്‍ മിഷിഗണില്‍ ഒക്‌ടോബര്‍ ആറാം തീയതി ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച സ്‌നേഹവിരുന്നില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകാംഗങ്ങള്‍ നല്‍കിയ സഹകരണത്തിന് ഏറെ സന്തോഷത്തോടെ നന്ദി പറഞ്ഞു.

തിരുകര്‍മ്മങ്ങള്‍ക്കു ശേഷം മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ ധനശേഖരണാര്‍ത്ഥം വിവിധയിനം കായിക ഇനങ്ങള്‍ സംഘടിപ്പിച്ചു. മിഷന്‍ ലീഗ് ഡയറക്ടര്‍ സുബി തേക്കിലക്കാലട്ടില്‍, ബിജോയിസ് കവണാന്‍, ജലീന ചാമക്കാലായില്‍, മിഷന്‍ ലീഗ് പ്രസിഡന്റ് ബെഞ്ചമിന്‍ തെക്കനാട്ട്, ക്രിസ്റ്റീന തൈമാലില്‍, സ്‌നേഹ മരങ്ങാട്ടില്‍, നെയില തേക്കിലക്കാട്ടില്‍, അലീന ചാമക്കാലായില്‍ എന്നിവര്‍ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മിഷന്‍ ലീഗിനോടൊപ്പം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ അപ്പവും ചിക്കന്‍ കറിയും ചൂടന്‍ ഓംലെറ്റുമുണ്ടാക്കി വിശ്വാസികള്‍ക്കു നല്‍കി. ലീജിയന്‍ ഓഫ് മേരി അംഗങ്ങളോടൊപ്പം പ്രസിഡന്റ് ട്രില്ലി കക്കാട്ടില്‍, സാലി ചാക്കച്ചേരില്‍, ക്ലാര വെട്ടിക്കാട്ട്, ജലീന ചാമക്കാലായില്‍, ജെയിംസ് തോട്ടം, ഷിന്‍സ് തൈതറപ്പേല്‍, മനു കുഴിപ്പറമ്പില്‍, ബിജോയിസ് കവണാന്‍, ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍, സനീഷ് വലിയപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിജയികള്‍ക്ക് ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ സമ്മാനങ്ങള്‍ നല്‍കി. അമേരിക്കയില്‍ വളരുന്ന പുത്തന്‍ തലമുറയ്ക്ക് ഇടവകയുടെ മിഷന്‍ ഞായര്‍ പ്രവര്‍ത്തനങ്ങള്‍ സാര്‍വ്വത്രിക സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരാവാന്‍ വലിയ അവസരവും എല്ലാവരും ഒരു മിഷനറിയാണെന്ന ബോധ്യവും നേടാന്‍ സഹായിക്കുന്നു.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.