ഡിബേറ്റില്‍ പങ്കെടുക്കുന്നതിന് ട്രംബ് ആവശ്യപ്പെട്ടത് 5 മില്യണ്‍ ഡോളര്‍

Newsimg1_65105419

പി.പി.ചെറിയാന്‍
ഫോക്‌സ് ന്യൂസ് ഇന്നലെ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റില്‍ പങ്കെടുക്കണമെങ്കില്‍ ഫോക്‌സ് നെറ്റ് വര്‍ക്ക് 5 മില്യണ്‍ ഡോളര്‍ ചാരിറ്റി വര്‍ക്കിന് സംഭാവന നല്‍കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് ആവശ്യപ്പെട്ടു.

ഫോക്‌സ് സംഘടിപ്പിക്കുന്ന ഡിബേറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാണ് ആദ്യം ട്രംബ് തീരുമാനിച്ചിരുന്നത്. വിവേചനപരമായി പെരുമാറുന്നു എന്നാണ് ട്രംബ് ഇതിന് കാരണമായി ചൂണ്ടികാട്ടിയത്.

ട്രംബിന്റെ ആവശ്യം ഒരു നിലക്കും അംഗീകരിക്കാനാവില്ല എന്ന് ഫോക്‌സ് ന്യൂസ് സ്‌പോക്ക്‌പേഴ്‌സണ്‍ വ്യക്തമാക്കി.

ഡിബേറ്റിന് നേതൃത്വം നല്‍കുന്ന മോഡറേറ്റര്‍ മെഗിന്‍ കെല്ലിയുമായി അഭിപ്രായ വ്യത്യാസമുള്ളതായും ട്രംബ് കേന്ദ്രങ്ങള്‍ അറിയിച്ചു.

അയോവയിൽ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ട്രംബും, ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസും ഒപ്പത്തിനൊപ്പമാണ.് ട്രംബിനാണ് മുന്‍തൂക്കം ലഭിക്കാന്‍ സാധ്യതയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു.

പ്രൈമറി തിരഞ്ഞെടുപ്പു അടുക്കുംതോറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ട്രംബിന്റെ നിലമെച്ചപ്പെട്ടു വരികയാണ്. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംബിനെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വൈറ്റ് ഹൗസ് ഒരിക്കല്‍ കൂടി തങ്ങളുടെ കൈപിടിയില്‍ ഒതുങ്ങുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.