ഡിസ്​കസ്​ ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ പുറത്ത്​ റിയോ ഒളിമ്പിക്​സ്​ പുറത്ത്​

12:44 pm 16/08/2016
download (9)
റിയോ ഡി ജനീറൊ: റിയോ ഒളിമ്പിക്​സ്​ വനിതാ വിഭാഗം ഡിസ്​കസ്​ ത്രോയിൽ ഇന്ത്യയുടെ സീമ പുനിയ പുറത്ത്​. യോഗ്യത റൗണ്ടിൽ 20 സ്​ഥാനത്തെത്തിയ പുനിയക്ക്​ 57.58 ദൂരം മാത്രമാണ്​ താണ്ടാൻ സാധിച്ചത്​. രണ്ടാമത്തെ ത്രോ ഫൗളായതാണ്​ പുനി​യയുടെ പുറത്താകലിലേക്ക്​ നയിച്ചത്​.

യോഗ്യത നേടിയ 12 പേരിൽ 65.38 ദൂ​രമെറിഞ്ഞ ക്യൂബയുടെ ​യാമിൻ പെരസിനാണ്​ ഒന്നാം സ്​ഥാനം. ​​നേരത്തെ പുരുഷൻമാരുടെ ഡിസ്​കസ്​ ത്രോ വിഭാഗത്തിൽ ഇന്ത്യയുടെ വികാസ്​ ഗൗഡയും യോഗ്യത റൗണ്ടിൽ നിന്ന്​ പുറത്തായിരുന്നു.