ഡി.ജി.പി സെന്‍കുമാറിന്റെ ഹര്‍ജി ജൂലൈ ഒന്നിലേക്ക് മാറ്റി

12:00pm 24/6/2016

images
തിരുവനന്തപുരം: കേരളാ പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ അടുത്ത മാസം ഒന്നിലേക്ക് മാറ്റി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി മാറ്റിയത്. സെന്‍കുമാറിന്റെ ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ െ്രെടബ്യൂണലില്‍ പിന്തുണച്ചു.
തന്നെ മാറ്റിയത് അഖിലേന്ത്യ പോലീസ് ചട്ടവും അഖിലേന്ത്യ സര്‍വീസ് ചട്ടവും ലംഘിച്ചാണെന്ന് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ തന്നെ നീക്കയ നടപടി നിലനില്‍ക്കില്ലെന്നും അദ്ദേഹം വാദിക്കുന്നു. സി.എ.ജി ജുഡീഷ്യല്‍ അംഗം ജസ്റ്റീസ് എം.കെ ബാലകൃഷ്ണന്‍, പതിമിനി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെയാണ് സെന്‍കുമാറിനെ അപ്രതീക്ഷിതമായി നീക്കിയത്. പകരം ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കേയാണ് സെന്‍കുമാറിനെ നീക്കിയത്. ഇതു ചോദ്യം ചെയ്താണ് സെന്‍കുമാര്‍ അഡ്മീനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിച്ചത്‌