ഡി.വി.എസ്.സി. വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 21-നു ഫിലാഡല്‍ഫിയയില്‍

09:06am 25/4/2016
ജോസ് മാളേയ്ക്കല്‍
Newsimg1_38465032
ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ പ്രമുഖ സ്‌പോര്‍ട്ട്‌സ് ആന്റ് റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് മൂന്നാമത് ഡി വി എസ് സി എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 2016 മെയ് 21 ശനിയാഴ്ച്ച രാവിലെ 9:00 മണി മുതല്‍ 6 മണി വരെ ക്രൂസ്ടൗണിലുള്ള നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്റ് ഫിറ്റ്‌നസ് സെന്ററില്‍ (9389 Krewstown Road; Philadelphia PA 19115) വച്ചായിരിക്കും മല്‍സരങ്ങള്‍ നടക്കുക.