ഡി.സി.സി പ്രസിഡന്‍റുമാരുടെ പുന:സംഘടന നിര്‍ദേശങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തും.

12:38 pm 13/10/2016

download (14)
തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരുടെ പുന:സംഘടന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡല്‍ഹിയില്‍ എത്തും. പുലര്‍ച്ചെ 6.15ന് കൊച്ചിയില്‍ നിന്നാണ് പുറപ്പെടുന്നത്. പുന$സംഘടന സംബന്ധിച്ച നിര്‍ദേശങ്ങള്‍ എത്രയുംവേഗം സമര്‍പ്പിക്കാനാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ക്ക് ഹൈകമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനുള്ള അന്തിമ സമയപരിധി ഒക്ടോബര്‍ അഞ്ചിന് അവസാനിച്ചിരുന്നു. സമയം നീട്ടി നല്‍കണമെന്ന് പ്രമുഖ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈകമാന്‍ഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പേര് ഉള്‍പ്പെട്ട പാനല്‍ നല്‍കാന്‍ അനുവദിക്കണമെന്ന ഗ്രൂപ്പുകളുടെ ആവശ്യത്തോടും ഹൈകമാന്‍ഡ് അനുകൂലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഐ ഗ്രൂപ്പില്‍ ഉണ്ടായ ധാരണപ്രകാരമാണ് ഡി.സി.സി പ്രസിഡന്‍റുമാരെ സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാനുള്ള ചെന്നിത്തലയുടെ ഡല്‍ഹി യാത്ര. ഇതോടൊപ്പം കേരളത്തിലെ പൊതുരാഷ്ട്രീയ സാഹചര്യവും അദ്ദേഹം ഹൈകമാന്‍ഡിനെ ധരിപ്പിക്കും.