ഡെമോക്രാറ്റ് കോക്കസില്‍ ബേണി സാന്‍ഡേഴ്‌സ് ഹില്ലരി ക്ലിന്റണെ പരാജയപ്പെടുത്തി

08-02 AM 10-04-2016
hillary-clinton-404_677173c
വാഷിംഗ്ടണ്‍: വയോമിംഗിലെ ഡെമോക്രാറ്റ് കോക്കസില്‍ ഹില്ലരി ക്ലിന്റണെ പരാജയപ്പെടുത്തി ബേണി സാന്‍ഡേഴ്‌സ് വിജയം നേടി. സാന്‍ഡേഴ്‌സിനു 55.7% വോട്ടു കിട്ടിയപ്പോള്‍ എതിരാളി ഹില്ലരി ക്ലിന്റണ് 44.3% വോട്ടുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
നിലവില്‍ ഹില്ലരിക്ക് 1,749 ഡെലിഗേറ്റുകളുടെയും സാന്‍ഡേഴ്‌സിന് 1,061 ഡെലിഗേറ്റുകളുടെയും പിന്തുണയാണുള്ളത്. ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റ് കിട്ടാന്‍ 2,383 പേരുടെ പിന്തുണ വേണം. എന്നാല്‍ ന്യൂയോര്‍ക്ക് പ്രൈമറിയിലും തുടര്‍ന്നുള്ള മറ്റു പ്രൈമറികളിലും കൂടുതല്‍ ഡെലിഗേറ്റുകളെ നേടി ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്നു കരകയറാനാവുമെന്നാണ് സാന്‍ഡേഴ്‌സിന്റെ പ്രതീക്ഷ.