ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്

09.37 AM 02-09-2016
MelaniaTrumpp_30082016
ബ്രിട്ടീഷ് മാധ്യമം ഡെയ്‌ലി മെയിലിനെതിരെ മാനനഷ്ട കേസുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും മുന്‍ മോഡലുമായ മെലാനിയ ട്രംപ് രംഗത്ത്. തന്നെ ലൈംഗീക തൊഴിലാളിയായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് മെലാനിയ ഡെയ്‌ലി മെയിലിനും യുഎസ് ബോഗ്ലര്‍ വെബ്‌സ്റ്റെര്‍ ടാര്‍പ്ലെയ്ക്കും എതിരെ കേസ് നല്‍കിയത്. 150 മില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മെലാനിയ മെരിലാന്‍ഡ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെന്ന് അഭിഭാഷകന്‍ ചാള്‍സ് ഹാര്‍ഡര്‍ പറഞ്ഞു.
1990-കളില്‍ മെലാനിയ ലൈംഗീക തൊഴിലാളിയായിരുന്നെന്ന് ആരോപണം ഉന്നയിച്ചതിനാണ് കേസ്. തന്റെ പൂര്‍വ്വകാലം പരസ്യമാകുമെന്ന് മെലാനിയ ഭയപ്പെട്ടിരുന്നതായും ടാര്‍പ്ലെ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും മെലാനിയയുടെ വ്യക്തി ജീവിതത്തെ തകര്‍ക്കുന്നവയാണെന്നും ഹാര്‍ഡര്‍ പറഞ്ഞു.
1995ല്‍ മോഡലായിരുന്ന മെലാനിയയുടെ നഗ്ന ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മാന്‍ഹട്ടണില്‍ നടന്ന ഫാഷന്‍ സെക്ഷന്റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍ 1995-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവ ന്യൂയോര്‍ക്ക് പോസ്റ്റ് വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് മെലാനിയ നോസ്.