ഡെല്‍മ ഓണാഘോഷം വര്‍ണ്ണാഭമായി

08:51 am 9/10/2016
Newsimg1_81482909

ഡെലവേര്‍: ഡെലവേര്‍ മലയാളി അസ്സോസിയേഷന്റെ (ഡെല്‍മ) ഈ വര്‍ഷത്തെ ഓണാഘോഷം കേരളത്തനിമയാര്‍ന്ന വിവിധ കലാപരിപാടികളോടെ ഹോക്കസ്സിന്‍ ഹിന്ദു ടെംബിള്‍ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ ഒന്നിന് ആഘോഷിക്കപ്പെട്ടു . ഡെല്‍മ പ്രസിഡന്റ്­ മനോജ് വര്‍ഗീസ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. മുഖ്യ അതിഥി ഫോമയുടെ റീജണല്‍ വൈസ് പ്രസിഡന്റ് സാബു സക്കറിയ ചടങ്ങില്‍ ഡെലവേര്‍ നിവാസികള്‍ക്ക് ഓണസന്ദേശം നല്‍കി. ചെണ്ടമേളം , താലപ്പൊലി ,പൂക്കളം എന്നിവയുടെ അകമ്പടിയോടെ ഡെലവേര്‍ നിവാസികള്‍ മഹാബലിയെ എതിരേറ്റു.

വിഭവ സമൃദ്ധമായ ഓണസദ്യ, കേരളത്തനിമയാര്‍ന്ന നൃത്തങ്ങള്‍ എന്നിവ ഓണാഘോഷത്തിനു പകിട്ടേകി. കേരളത്തിന്റെ തനതു കലകളായ തിരുവാതിരയും ഓട്ടന്‍ തുള്ളലും, കലാഭവന്‍ ജയനന്റെ നാടന്‍ പാട്ടും, മിമിക്രയും പരിപാടിക്ക് കൊഴുപ്പേകി. ഓണസദ്യയക്കുള്ള രുചിയേറിയ വിഭവങ്ങള്‍ ഭവനങ്ങളില്‍ നിന്നുകൊണ്ടുവന്നു.

വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഫോമായുടെ സ്ഥാപക ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, കോട്ടയം അസോസിയേഷന്‍ അംഗങ്ങള്‍, പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ എന്നിവര്‍ക്ക് ഡെല്‍മ ഭാരവാഹികള്‍ നന്ദി പറഞ്ഞു.