ഡേവിസ് കപ്പ്: ഇന്ത്യക്കെതിരെ സ്‌പെയിനിന് 2-0 ലീഡ്’

06:05 pm 17/9/2O 16
download
ദില്ലി: ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫിലെ ആദ്യ രണ്ട് സിംഗിള്‍സ് പോരാട്ടങ്ങളിലും ഇന്ത്യക്കെതിരെ സ്‌പെയിനിന് ജയം. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍ സ്‌പെയിനിന്റെ ഫെലിസിയാനോ ലോപ്പസിനോട് തോറ്റപ്പോള്‍ രണ്ടാം സിംഗിള്‍സില്‍ സാകേത് മെയ്നേനി നേരിട്ടുള്ള സെറ്റുകളില്‍ ഡേവിഡ് ഫെററോട് തോറ്റു. ജയത്തോടെ സ്‌പെയിനിന് 2-0 ലീഡായി.
ഒന്നിനെതിരെ മൂന്ന് സെറ്റുകളിലായിരുന്നു രാം കുമാര്‍ രാമനാഥനെതിരെ ലോപ്പസിന്റെ ജയം. സ്കോര്‍ 6-4, 6-4, 3-6, 6-1. ആദ്യ രണ്ടു സെറ്റിലും ഒപ്പത്തിനൊപ്പം നിന്നശേഷമാണ് രാമനാഥ് സെറ്റ് അടിയറവെച്ചത്. മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച രാമനാഥന്‍ സെറ്റ് നേടി പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ലോക റാങ്കിംഗില്‍ 23-ാം റാങ്കുകാരനായ ലോപ്പസ് നാലാം സെറ്റില്‍ രാമനാഥന് അവസരമൊന്നും നകിയില്ല.
രണ്ടാം സിംഗിള്‍സ് പോരാട്ടത്തില്‍ ലോക റാങ്കിംഗില്‍ പതിമൂന്നാം സ്ഥാനക്കാരനായ ഡേവിഡ് ഫെററര്‍ക്ക് മുന്നില്‍ സാകേത് മെയ്നേനിയ്ക്ക് പോരാട്ടം പോലും കാഴ്ചവെക്കാനായില്ല. നേരിട്ടുള്ള സെറ്റികളിലായിരുന്നു ഫെററടുടെ വിജയം. സ്കോര്‍ 6-1, 6-2, 6-1. എഷ്യ-ഓഷ്യാനിയ ഗ്രൂപ്പില്‍ ദക്ഷിണ കൊറിയയയെ തകര്‍ത്താണ് ഇന്ത്യ ലോക ഗ്രൂപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയത്. യൂറോപ്പ്-ആഫ്രിക്ക സോണില്‍ നിന്ന് റുമാനിയയയെ കീഴടക്കിയാണ് സ്പെയിന്‍ ലോക ഗ്രൂപ്പ് പ്ലേ ഓഫിലെത്തിയത്. ഡേവിസ് കപ്പില്‍ ഇതുവരെ മൂന്നുതവണ ഏറ്റുമുട്ടിയതില്‍ രണ്ടുതവണ ജയം സ്പെയിനിനൊപ്പമായിരുന്നു.