ഡൊണാള്‍ഡ് ട്രംപ് ടെക്‌സാസില്‍ മുന്നേറുന്നതായി സര്‍വ്വേ ഫലങ്ങള്‍ –

പി. പി. ചെറിയാന്‍
unnamed
ഓസ്റ്റിന്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായ ടെക്‌സാസ് സംസ്ഥാനത്ത് ട്രംപ് ഹിലറിയേക്കാള്‍ മുന്നില്‍.

ടെക്‌സാസ് ഗവര്‍ണര്‍ ഗ്രോഗ് എബട്ട്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് എന്നിവര്‍ക്ക് ശക്തമായ സ്വാധീനമുളള ടെക്‌സാസില്‍ ഇവര്‍ പരസ്യമായി നാളിതുവരെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് മുന്നിലെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഓഗസ്റ്റ് 16 ചൊവ്വാഴ്ച പുറത്തുവിട്ട ഡമോക്രാറ്റിക് ലീനിങ്ങ് ഫോം പബ്ലിക് പോളിസി പോളിംഗിലാണ് ഡൊണാള്‍ഡ് ട്രംപിന് 44 ശതമാനവും ഹിലരിക്ക് 38 ശതമാനം വോട്ടുകള്‍ ലഭിച്ചത്. ഇപ്പോള്‍ 6 പോയിന്റ് മുമ്പിലാണ് ട്രംപ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒത്തൊരുമിച്ചു ട്രംപിന് പിന്തുണ നല്‍കുകയാ ണെങ്കില്‍ ഡബിള്‍ ഡിജിറ്റ് പോയിന്റ് ലീഡ് വര്‍ദ്ധിപ്പിക്കുവാനാണ് സാധ്യത എന്നും ചൂണ്ടിക്കാട്ടുന്നു. 2008 ല്‍ ജോണ്‍ മെക്കെയിന്‍ 12 ഉം, 2012 ല്‍ മിറ്റ് റോം നീ പ്രസിഡന്റ് ഒബാമയ്‌ക്കെതിരായിരുന്ന 16 പോയിന്റ് ലീഡും നേടിയിരുന്നു.

ടെക്‌സാസില്‍ ട്രംപിന്റെ നില മെച്ചപ്പെടുത്തുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങ ളിലും ട്രംപ് മുന്നേറുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് 16 ചൊവ്വാഴ്ച വിസ് കോണ്‍സനില്‍ ലൊ ആന്റ് ഓര്‍ഡര്‍ ‘ വിഷയത്തില്‍ ട്രംപ് നടത്തിയ പ്രസംഗം ആഫ്രിക്കന്‍ അമേരിക്കന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കറുത്ത വര്‍ഗക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുന്‍ഗണന നല്‍കുന്നതായിരുന്നു ട്രംപിന്റെ പ്രസംഗത്തിലെ ഉളളടക്കം. ഒരോ വാക്കുകളും കരുതലോടെ സംസാരിക്കുന്ന തലത്തിലേക്ക് ട്രംപ് ഉയരുന്നു എന്നതാണ് ഇന്നത്തെ പ്രസംഗം തെളിയിക്കുന്നത്.