ഡോക്ടര്‍ നിഷാ പിള്ളയ്ക്ക് കാര്‍ഡിയോളജി ഡിപ്ലോമേറ്റ് പദവി

10;10 am 30/9/2016

– മൊയ്തീന്‍ പുത്തന്‍­ചിറ
Newsimg1_93536112
ന്യൂയോര്‍ക്ക്: ഹൃദ്രോഗ ചികിത്സാ രംഗത്ത് സ്­തുത്യര്‍ഹമായ പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ നിഷാ പിള്ള അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ഡിപ്ലോമേറ്റ് പദവിക്ക് അര്‍ഹയായി.

കോട്ടയം മെഡിക്കള്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയ ഡോക്ടര്‍ നിഷ യൂണിവേഴ്‌­സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍­ഫ്രാന്‍സിസ്‌­ക്കോയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വൈല്‍ കോര്‍ണേല്‍ യൂണിവേഴ്‌­സിറ്റിയില്‍ നിന്ന് കാര്‍ഡിയോവാസ്­കുലര്‍ ഡിസീസസില്‍ ബിരുദാനന്തര ബിരുദം നേടി.

2006­ല്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയില്‍ നിന്ന് ഫെലോഷിപ്പിന് അര്‍ഹയായി. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്റെ “വിമന്‍ ഇന്‍ കാര്‍ഡിയോളജി’ അവാര്‍ഡ്, ഹെല്‍­ത്ത് ഗ്രേഡ്‌സ് യു.എസ്.എ.യില്‍ നിന്ന് കം­പാഷനേറ്റ് ഫിസിഷ്യന്‍ റെക്കഗ്‌­നിഷന്‍, നിരവധി തവണ പേഷ്യന്റ്‌സ് ചോയ്‌സ് അവാര്‍ഡുകള്‍, െ്രെടസ്‌റ്റേറ്റ് എക്‌സലന്‍സ് അവാര്‍ഡ് ഇന്‍ മെഡിസിന്‍, ചെയര്‍മാന്‍സ് അവാര്‍ഡ് ഫോര്‍ ടീച്ചിംഗ് തുടങ്ങി നിരവധി ബഹുമതികള്‍ ഡോക്ടര്‍ നിഷ നേടിയിട്ടുണ്ട്. സ്­ത്രീകളിലെ ഹൃദ്രോഗങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധമായി അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വിമന്‍സ് കൗണ്‍സില്‍ അംഗമാണ്. നോര്‍ത്ത്‌­വെല്‍ ഹെല്‍ത്ത് സിസ്റ്റത്തിനു കീഴിലുള്ള റീഗോ പാര്‍ക്ക് കാര്‍ഡിയാക്ക് സെന്ററിന്റെ ഡയറക്ടറും, ലോംഗ് ഐലന്റ് ജ്വീഷ് ഹോസ്­പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം ഫാക്കല്‍റ്റിയുമാണ് ഡോ. നിഷാ പിള്ള.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 718 470 7330, 718 975 5220.