ഡോക്ടറെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയവര്‍ പിടിയില്‍

09.22 AM 28/10/2016
dpms_rifle
ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ ഡോക്ടറെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടു ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ പിടിയില്‍. വിക്രാന്ത് ഗുര്‍ജാര്‍, മോഹിത് ഗുര്‍ജാര്‍ എന്നിവരാണ് പിടിയിലായത്. ഡോക്ടര്‍ ഡി.എസ്. വര്‍മയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

ഒക്ടോബര്‍ 13നാണ് ഡോക്ടറെ ഇവര്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് മസ്ത്രിപൂര്‍ ജില്ലയില്‍വച്ച് ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 ലക്ഷം രൂപയ്ക്കാണ് ഇരുവരും ഡോക്ടറെ കൊലപ്പെടുത്താന്‍ കരാര്‍ ഏറ്റെടുത്തത്. ഭൂമാഫിയയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് പറഞ്ഞു.