ഡോക്ടർമാരുടെ നിർദ്ദേശപ്രകാരംജയലളിത വിശ്രമിക്കുക മാത്രമാണെന്ന് എഐഎഡിഎംകെ വക്താവ്

03:11 pm 2/10/2016
images (2)
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരംജയലളിത വിശ്രമിക്കുക മാത്രമാണെന്ന് എഐഎഡിഎംകെ വക്താവ് സി ആർ സരസ്വതി.സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ പാർട്ടിയില്ല. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേത് ഉൾപ്പടെ പാർട്ടിയിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോഴും ജയലളിതയാണെന്നും പാർട്ടി വക്താവ് സി ആർ സരസ്വതി പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍‌ പ്രവേശിപ്പിച്ച് പതിനൊന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ പാര്‍ട്ടി പ്രതികരിക്കുന്നത്. ഗവർണർ വിദ്യാസാഗർ റാവു കഴിഞ്ഞ ദിവസം രാത്രി ചെന്നെയിലെ അപ്പോളോ അശുപത്രിയിലെത്തിയിരുന്നു. എന്നാൽ ജയലളിതയെ ഗവർണർ നേരിൽക്കണ്ടോ എന്നത് സംബന്ധിച്ചു വ്യക്തതയില്ല.
കഴിഞ്ഞ 22 ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ പിന്നെ തമിഴ്നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് കാര്യമായ വിശദീകണം ഒന്നുമുണ്ടായിരുന്നില്ല. എഐഎഡിഎംകെ വക്താക്കൾക്കു പോലും പ്രതികരിച്ചിരുന്നില്ല. ആകെ കാര്യങ്ങൾ അറിയുന്നത് തോഴി ശശികലയും ഇവരുടെ മരുമകനും പിന്നെ പാർട്ടിയിലെ വിശ്വസ്തനായ പനീർ ശെൽവവും മാത്രമായിരുന്നു.