ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അധ്യക്ഷന്‍

09:03 am 29/8/2016
Newsimg1_77502147
അടൂര്‍: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പുതിയ അധ്യക്ഷനായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടന്ന കെസിസിയുടെ ത്രൈവാര്‍ഷിക സമ്മേളനത്തിലാണു തെരഞ്ഞെടുപ്പു നടന്നത്.

ഏബ്രഹാം സൈമണ്‍ (സിഎസ്‌ഐ, കൊച്ചി), ഡോ.ജെയ്‌സി കരിങ്ങാട്ടില്‍ (ഓര്‍ത്തഡോക്‌സ് സഭ), ഫാ.സിറില്‍ ആന്റണി (തൊഴിയൂര്‍ സഭ), ഡോ.സൈമണ്‍ ജോണ്‍ (ബിപിഡിസി, തിരുവല്ല) – വൈസ് പ്രസിഡന്റുമാര്‍, അഡ്വ.പ്രകാശ് പി.തോമസ് (മാര്‍ത്തോമ്മാ സഭ) – ട്രഷറാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍മാരായി യൂത്ത് – ഫാ.തോമസ് ചെറിയാന്‍, വിമന്‍സ് – ഓമന മാത്യു, ദളിത് – എബനേസര്‍ ഐസക്ക്, പാസ്റ്ററല്‍ – റവ.ദാനിയേല്‍ ടി.ഫിലിപ്പ്, സോഷ്യല്‍ – അനീഷ് കുന്നപ്പുഴ, കറണ്ട് അഫയേഴ്‌സ് – ജോജി പി.തോമസ്, വിദ്യാഭ്യാസം – അഡ്വ.ജോസഫ് നെല്ലാനിക്കന്‍, കമ്യൂണിക്കേഷന്‍ – റെയ്‌സണ്‍ പ്രകാശ്, പരിസ്ഥിതി – ടി.ഒ. ഏലിയാസ്, ഡയലോഗ് – ഫാ.തോമസ് വര്‍ഗീസ്, ഫെയ്ത്ത് – ടി.എം. സത്യന്‍.

സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. വൈഎംസിഎ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു, പ്രഫ.ഫിലിപ്പ് എന്‍.തോമസ്, ജനറല്‍ സെക്രട്ടറി റവ.ഡോ.റെജി മാത്യു, ഫാ.എ.ടി. ഏബ്രഹാം, ഫാ.ഗീവര്‍ഗീസ് ബ്ലാഹേത്ത്, റവ.കെ.എസ്. സ്കറിയ, ഡോ.ജെയ്‌സി കരിങ്ങാട്ടില്‍, എബനേസര്‍ ഐസക്ക്, മേജര്‍ റോയ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.