ഡോ.ജോണ്‍സണ്‍ ഇടിക്കുളയ്ക്ക് കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ‘ഗുഡ് സമരിറ്റന്‍’ അവാര്‍ഡ്.

12:37 PM 15/11/2016

Newsimg1_22583049
കോട്ടയം: സാമൂഹ്യക്ഷേമ മാധ്യമ ജീവകാരുണ്യ സേവന രംഗങ്ങളില്‍ നല്‍കുന്ന മാതൃകപരമായ സമഗ്ര സംഭാവനകളെ പരിഗണിച്ച് ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്ക കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ‘ഗുഡ് സമരിറ്റന്‍ അവാര്‍ഡും വര്‍ഗ്ഗീസ് മാത്യു നെല്ലിക്ക്‌ന് മാധ്യമ അവാര്‍ഡും നല്കി ആദരിച്ചു . ദേശിയ പ്രസിഡന്റ് അഡ്വ.പി.പി. ജോസഫ് അദ്യക്ഷത വഹിച്ചു.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപോലീത്ത പുരസ്കാരം സമ്മാനിച്ചു. കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാദര്‍.തോമസ് പീലിയാനിക്കല്‍ , ജുമാ അത്ത് കൗണ്‍സില്‍ സംസ്ഥാന വെസ് പ്രസിഡന്‍റ് ജനാബ് എം.ഇസമയേല്‍ ,ചലച്ചിത്ര താരം കൃഷ്ണപ്രസാദ്, ഔസേപ്പച്ചന്‍ ചെറുകാട് ,ജോണി പുതിയിടം റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് പി.ആര്‍.ഒ.ചെയര്‍മാന്‍ അഡ്വ. ‘ടോണി കെ എന്നിവര്‍ പ്രസംഗിച്ചു.

ആലപ്പുഴ ജില്ലയില്‍ തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഇടിക്കുള ചാണ്ടിയുടെയും അച്ചാമ്മ ചാണ്ടിയുടെയും ഇളയ മകനായ ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള കുഷ്ഠ രോഗികളുടെ ഇടയിലും കഴിഞ്ഞ 22 വര്‍ഷമായി ജീവകാരുണ്യ സാമൂഹിക മേഖലകളിലും നടത്തി വരുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റിക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്‌ളിക്ക, യു.ആര്‍.എഫ് യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നിവയിലും ഇടം ലഭിച്ചിട്ടുണ്ട്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യൂത്ത് അവാര്‍ഡുകള്‍ കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യുയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് ,സെക്കന്ദ്രബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റ ഇന്ത്യന്‍ എക്‌സലന്‍സി അവാര്‍ഡ് എന്നിവയും നേടിയിട്ടുള്ള ഇദ്ദേഹം ചങ്ങനാശേരി അതിരൂപത സെന്‍ട്രല്‍ പി.ടി.എ വൈസ് പ്രസിഡന്റും ഗിന്നസ് & യു.ആര്‍.എഫ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് ഡോ ജോണ്‍സണ്‍. സൗദി ആരോഗ്യ വകുപ്പ് അല്‍ഖുര്‍മ ഹോസ്പിറ്റല്‍ നേഴ്‌സിങ്ങ് ഡയറക്ടര്‍ ജിജിമോള്‍ ജോണ്‍സണ്‍ ഭാര്യയും ,ബെന്‍ , ദാനിയേല്‍ എന്നിവര്‍ മക്കളുമാണ്