ഡോ. ജോണ്‍സന്‍ വി. ഇടിക്കുളയെ കുഷ്ഠ രോഗാശുപത്രിയിലെ അന്തേവാസികള്‍ അനുമോദിച്ചു

09:26am 30/5/2016
Newsimg1_92986995
നൂറനാട്: ലോക റിക്കാര്‍ഡ് കിട്ടിയതിനു ശേഷം കുടുംബവുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു എത്തിയ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയെ ആണു അന്തേവാസികള്‍ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചത്.

ഇവരുടെ മുഖത്തു കാണുന്ന സന്തോഷം ആണു ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡ് ആയി കാണുന്നത് എന്നു ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു.

കുഷ്ഠ രോഗികളുടെ ഇടയില്‍ ഡോ. ജോണ്‍സണ്‍ വി. ഇ ടിക്കുളയുടെ നേതൃത്വത്തില്‍ നടന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തര്‍ക്ക് എക്കാലവും മാതൃക ആണെ.കഴിഞ്ഞ 13 വര്‍ഷമായി തുടര്‍ച്ചയായി ഏഷ്യയിലെ ഏറ്റവും വലിയ കുഷ്ഠരോഗാശുപത്രിയായ നൂറനാട് കുഷ്ഠരോഗാശുപത്രിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയെ ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റിക്കാര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്‌ളിക്കിന്റെ ലോക റിക്കാര്‍ഡിനു അര്‍ഹനാക്കിയത്.

എടത്വ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളകഴിഞ്ഞ 22 വര്‍ഷമായി വിവിധ മേഖലകളില്‍ ചെയ്തുവരുന്ന സേവനപ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റിക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റിക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റിക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്‌­സ് ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര­സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്‌­സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യുയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്­കാരം, വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് , ഇന്ത്യന്‍ എക്‌­സലന്‍സി അവാര്‍ഡ് എന്നിവ നേടിയിട്ടുള്ള ഡോ.ജോണ്‍സണ്‍ കേന്ദ്രസര്‍ക്കാരിന്റെ ഗാന്ധി ഗ്രാമോദയ സങ്കല്‍പ് അഭിയാന്‍ മാതൃകാഗ്രാമം ജില്ലാ നോഡല്‍ ഓഫീസര്‍, സതേണ്‍ റയില്‍വേ സംഘടിപ്പിച്ച ശുചിത്വയജ്ഞ പരിപാടിയുടെ കോ­ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നേഴ്‌സിങ്ങ് ക്വോളിറ്റി കോര്‍ഡിനേറ്റര്‍ ജിജി ജോണ്‍സണ്‍ ഭാര്യയും വിദ്യാര്‍ത്ഥികളായ ബെന്‍ ജോണ്‍സണ്‍, ഡാനിയല്‍ തോമസ് എന്നിവര്‍ മക്കളും ആണ്.