ഡോ. പൊന്നി അരുണ്‍ കുമാര്‍ കുക്ക് കൗണ്ടി ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍

12:30pm 28/7/2016
പി.പി ചെറിയാന്‍

unnamed (1)
ഷിക്കാഗോ: ഇല്ലിനോയ് സംസ്ഥാനത്തെ സുപ്രധാന കൗണ്ടികളിലൊന്നായ കുക്ക് കൗണ്ടി ചീഫ് മെഡിക്കല്‍ എക്‌സാമിനറായി ഇന്ത്യന്‍ വംശജ ഡോ. പൊന്നി അരുണ്‍ കുമാറിനെ നിയമിച്ചതായി പ്രസിഡന്റ് ടോണി പ്രെക്ക് വിങ്കിള്‍ അറിയിച്ചു.

2012 സെപ്റ്റംബര്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ എക്‌സാമിനറായി പ്രവര്‍ത്തിച്ചിരുന്ന ഡോ. പൊന്നി 1999 ല്‍ അനാറ്റമിക്ക് ആന്റ് ക്ലിനിക്കല്‍ പത്തോളി (പതോളജി) വിഭാഗം റസിഡന്‍സി പ്രോഗ്രാമില്‍ അംഗമായിരുന്നു.

കുക്ക് കൗണ്ടി ബോര്‍ഡ് ഓഫ് കമ്മീഷനേഴ്‌സ് സി. എം. ആയി നിയമനം നല്‍കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് ഡോ. പൊന്നി. കുക്ക് കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സിന് നാഷണല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്നതില്‍ മുഖ്യ പങ്കാളിത്തമാണ് ഡോ. പൊന്നിക്ക് ഉണ്ടായിരുന്നത്.

ഡോ. സ്റ്റീഫന്‍ സിന രാജിവെച്ച് ഒഴിവിലാണ് പൊന്നിയുടെ നിയമനം.